അത് ഏകപക്ഷീയമായ വിധി; ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി

single-img
5 April 2017

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നു ഉമ്മന്‍ ചാണ്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. അതിനാല്‍ വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി റദ്ദാക്കിയത്.

ഈ കേസില്‍ ജൂണ്‍ ഒന്ന് മുതല്‍ വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറു പ്രതികള്‍ 1.70 കോടിയോളം രൂപ കുരുവിളയ്ക്ക് നല്കണമെന്നായിരുന്നു നേരത്തേ കോടതി വിധിയുണ്ടായത്.

പ്രസ്തുത വിധി ചോദ്യം ചെയ്താണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിക്കുകയായിരുന്നു.