മൂന്നാറില്‍ കൈയേറ്റക്കാര്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി ചന്ദ്രശേഖരന്റെ ഉറപ്പ്; എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കൈയേറ്റം അന്വേഷണത്തില്‍

single-img
5 April 2017

മൂന്നാറിലെ കൈയേറ്റ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കൈയേറ്റത്തിലൂടെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിക്കാതെ ഏറ്റെടുക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. വന്‍കിട റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

മൂന്നാറില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വന്‍കിട കൈയേറ്റങ്ങളുടെ പട്ടിക ഒരു മാസത്തിനകം തയാറാക്കും. റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനുശേഷം മൂന്നാറില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.