റിസര്‍വ് ബാങ്ക് അനുമതിയായി:പുതിയ 200 രൂപ നോട്ടുകൾ വരുന്നു

single-img
4 April 2017


മുംബൈ: 200 രൂപ നോട്ടുകള്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്.ആർബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം ചേർന്ന ആർബിഐയുടെ ബോർഡ് യോഗത്തിൽ 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിർദേശം അംഗീകരിച്ചതായാണ് റിപ്പോർട്ട്.

ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ വക്താവ് തയാറായിട്ടില്ല.