കണ്ണൂരില്‍ എഴുപതുകാരിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

single-img
4 April 2017
കണ്ണൂര്‍:മുഴക്കുന്നില്‍ എഴുപതുകാരിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍. ആറളം പന്നിമൂലയിലെ മാവില വീട്ടില്‍ പി.എം. രാജീവാണ് അറസ്റ്റിലായത്.ഇയാള്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും വൃദ്ധയുടെ അകന്ന ബന്ധുവുമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മുപ്പതിനാണ് മുഴക്കുന്നില്‍ എഴുപതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പേരാവൂര്‍ സിഐ എന്‍. സുനില്‍ കുമാര്‍ മുഴക്കുന്ന്, എസ്‌ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.