ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഒന്നിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ;കോണ്‍ഗ്രസ് അതിന്റെ നെഹ്രു പാരമ്പര്യം വീണ്ടെടുക്കണം.

single-img
3 April 2017


സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ കോണ്‍ഗ്രസുമായി മതേതര ജനാധിപത്യ ഇടതുപക്ഷ വേദി ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം.കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐ ദേശീയ സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് ഭീഷണിയായി വളര്‍ന്നു വരുന്ന സംഘപരിവാറിനെ തടയിടാന്‍ ഒരു വേദി വേണം. അത് വിശാലമായിരിക്കണം. അതാതയത് മതേതര,ജനാധിപത്യ,ഇടത് ശക്തികളുടെ ഒരു പൊതുവേദി ഉണ്ടാകണം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം എന്നതിലേക്ക് എത്തുമ്പോള്‍ അതില്‍ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങള്‍ ഒക്കെ ചര്‍ച്ചയാകേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റ് സാമ്പത്തിക നയത്തില്‍ മാറ്റം വേണം. കോണ്‍ഗ്രസ് അതിന്റെ നെഹ്‌റു പാരമ്പര്യം വീണ്ടെടുക്കണം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇതിനെ പറ്റി പറഞ്ഞിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് പറ്റിയ കാലാവസ്ഥയല്ല. പക്ഷേ കേരളം മാത്രമല്ല ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.