ചൂടിനെ പ്രതിരോധിക്കാം…..വേനലിലും ആരോഗ്യത്തോടെയിരിക്കാം

single-img
3 April 2017

വേനല്‍ക്കാലം തുടങ്ങിയിട്ടേയുള്ളൂ…പക്ഷേ കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇന്ത്യയിലെ മിക്ക നഗരങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലാണിപ്പോള്‍.വേനലിന്റെ ആരംഭത്തില്‍ തന്നെയുള്ള ഈ കൊടും ചൂട് വരാനിരിക്കുന്ന അത്യുഗ്രമായൊരു ഉഷ്ണ കാലത്തെക്കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അസഹ്യമായ ചൂട് മാത്രമല്ല ധാരാളം ആരോഗ്യപ്രശ്നങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ട്..അതുകൊണ്ടുതന്നെ ഉഷ്ണതരംഗം പോലുള്ളവയില്‍ നിന്നും രക്ഷ നേടാന്‍ എപ്പോഴും സജ്ജരായിരിക്കുക.ആരോഗ്യം കാത്തു സൂക്ഷിക്കുക
വേനലില്‍ ശ്രദ്ധിക്കാന്‍:

  • ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി
    കഴിക്കുക.തണ്ണിമത്തന്‍ കക്കരിക്ക,സെലറി,ലെറ്റിയൂസ്, തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
  • നിര്‍ജലീകരണത്തിനു കാരണമാകുന്ന ആല്‍ക്കഹോള്‍,കോഫി തുടങ്ങിയവയുടെ അമിതോപയോഗം കുറയ്ക്കുക
  • പുറത്തിറങ്ങുമ്പോള്‍ എപ്പോഴും വെള്ളം കൂടെ കരുതുക
  • വൃത്തിയുള്ള കട്ടിയില്ലാത്തതും അയഞ്ഞതുമായ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കഴിയുന്നതും കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക
  • പുറത്തിറങ്ങുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ലോഷന്‍, തൊപ്പി ഇവ ഉപയോഗിക്കുക
  • പുറത്ത് അമിതമായ ചൂടുള്ളപ്പോള്‍ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടുക
  • കഴിയുന്നതും പകല്‍ 11 നും 3 മണിക്കും ഇടയ്ക്കുള്ള പുറത്തുപോകല്‍ ഒഴിവാക്കുക
  • അമിത ചൂടുള്ളപ്പോല്‍ കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക
  • ദേഹാസ്ഥ്യമുണ്ടായാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക