ഐഎസ് ബന്ദികളാക്കിയ 33 ഇന്ത്യക്കാരെ മോചിപ്പിച്ചു;സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്.

single-img
3 April 2017

ന്യൂഡല്‍ഹി: ഇറാഖിലെ എര്‍ബീലില്‍ ഐഎസില്‍ നിന്നും മോചിപ്പിച്ച 33 ഇന്ത്യക്കാര്‍ ഇന്ന് തിരിച്ചെത്തും. സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്. മോചിപ്പിക്കപ്പെട്ടവരുടെ പേരുവിവരങ്ങളും സംസ്ഥാനവും പുറത്തുവിട്ടിട്ടില്ല.

ഇറാഖില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഏജന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

“നേരത്തെ ഇതുപോലെ 35 പേര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിച്ചുണ്ട്.ഇപ്പോള്‍ ഞങ്ങള്‍ 33 പേരാണുള്ളത്.ജോലി വാഗ്്ദാനം ചെയ്ത് ഏജന്റ് തങ്ങളെ അവിടെ എത്തിക്കുകയായിരുന്നു.ഞങ്ങളെപ്പോലെ ചതിയില്‍പ്പെട്ട ധാരാളം പേര്‍ ഇനിയും അവിടെയുണ്ടെന്നും” രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.

നേരത്തെ ഐഎസ് ബന്ദികളാക്കിയ 11 മലയാളി നഴ്‌സുമാരെ ഇറാക്കില്‍നിന്നു മോചിപ്പിച്ചിരുന്നു.അതേസമയം ഐഎസ് പിടിയിലായ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.