വാല്മീകിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തി; ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറന്റ്.

single-img
3 April 2017


ന്യൂഡല്‍ഹി: പുരാതന ഭാരതീയ ഋഷിയായ വാല്മീകിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറന്റ്.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ലുധിയാനയിലെ പ്രാദേശിക കോടതിയാണ് താരത്തിനെതിരെ വാറന്റ് അയച്ചത്. കഴിഞ്ഞവര്‍ഷം സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ രാഖി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അറസ്റ്റ് വാറന്റുമായി രണ്ടംഗ ലുധിയാന പൊലീസ് സംഘം മുബൈയിലേക്ക് തിരിച്ചിട്ടുണ്ട്. വാത്മീകി മഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരേയും അനുയായികളേയും അപമാനിക്കുന്നതിന് തുല്യമായിരുന്നു രാഖിയുടെ പ്രസ്താവന

മാര്‍ച്ച് ഒമ്പതിനാണ് രാഖിക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയത്്. എന്നാല്‍ താരം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വീണ്ടും സമന്‍സ് അയയ്ക്കുകയായിരുന്നു. ഏപ്രില്‍ 10ന് കേസില്‍ വാദം കേള്‍ക്കും.