ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലപ്പുറം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശ്‌

single-img
2 April 2017

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീ പ്രകാശ്.

ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചു.മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് എതിര്‍പ്പില്ല. ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്. ചത്ത പശുക്കളുടെ മാംസം ചട്ടം ലംഘിച്ച് അറവുശാലകള്‍ വഴി വില്‍പ്പന നടത്തിയതിനാലാണ് ഉത്തരേന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്.

പല സംസ്ഥാനങ്ങളിലും ഗോവധം നിയമം മൂലം നിരോധിച്ചത് കേണ്‍ഗ്രസ് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നല്ല ബീഫ് ലഭ്യമാക്കാനായി എയര്‍ കണ്ടീഷന്‍ ചെയ്ത് വൃത്തിയായ രീതിയില്‍ അറവുശാലകള്‍ പിരഷ്‌കരിക്കുമെന്നും ശ്രീ പ്രകാശ് ഉറപ്പുനല്‍കി.