ഗോദയിലെ ആദ്യ ഗാനം പുറത്തിറങ്ങി

single-img
2 April 2017

കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ഗോദയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആരോ നെഞ്ചില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മന്‍ജിത്താണ്. ഗൗരി ലക്ഷ്മിയാണ് ഗായിക.

ടൊവീനോ തോമസ്, വാമികാ ഗബ്ബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ഗപ്പിക്ക് ശേഷം ടൊവീനോയെ നായകനാക്കി ഇഫോര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. നായക തുല്യമായ കഥാപാത്രമായി രണ്‍ജി പണിക്കരും ചിത്രത്തിലുണ്ട്.