അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ ആറായിരത്തോളം കള്ള് ഷാപ്പുകള്‍ അടച്ചിടും; കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കള്ള് ഷാപ്പുകള്‍ അടപ്പിക്കാന്‍ ശ്രമം നടത്തുന്നത് നിയമവിരുദ്ധമെന്ന് അസോസിയേഷന്‍

single-img
2 April 2017

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി ഉപയോഗിച്ച് സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ അടച്ച് പൂട്ടിക്കാനുള്ള ശ്രമത്തിനെതിരെ അടുത്തയാഴ്ച മുതല്‍ ഷാപ്പുകള്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാനത്തെ ആറായിരത്തോളം കള്ളുഷാപ്പുകളാണ് അടച്ചിടുക എന്നും വിധിയുടെ പശ്ചാത്തലത്തില്‍ ഷാപ്പുകള്‍ അടപ്പിക്കാന്‍ ശ്രമം നടത്തുന്നത് നിയമവിരുദ്ധമാണെന്നും അസോസിയേഷന്‍ പറഞ്ഞു.