മിയാമി ഓപ്പണ്‍ ജൊഹാന കോണ്ടയ്ക്ക്

single-img
2 April 2017


മിയാമി: ബ്രിട്ടന്റെ ജൊഹാന കോണ്ട മിയാമി ഓപ്പണ്‍ ജേതാവ്. ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക ഒന്നാം നമ്ബര്‍ കരോളിന്‍ വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജൊഹാന കിരീടം നേടിയത്.

മിയാമി ഓപ്പണ്‍ ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമാണ് ജൊഹാന. 2015 ജൂണില്‍ 146ാം റാങ്കിലായിരുന്ന ജൊഹാനയ്ക്കു മിയാമി വിജയത്തോടെ 11ാം റാങ്കിലേക്ക് ഉയരാനും കഴിഞ്ഞു.
സ്‌കോര്‍: 6-4, 6-3.