പാക്കിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

single-img
1 April 2017

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 100പേര്‍ക്ക് പരിക്കേറ്റു. ഖുറം ഏജന്‍സിയിലെ ഗോത്രമേഖലയായ പരചിന്നാറില ഇമാംബര്‍ഗിനു പുറത്തുള്ള തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്.

ന്യൂനപക്ഷ ഷിയാ വിഭാഗക്കാരെ ലക്ഷ്യം വച്ചു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്റെ വിഘടിത വിഭാഗമായ ജമാത്തുള്‍ അഹ്‌റര്‍ ഏറ്റെടുത്തു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നു. ഗുരുതരാവസ്ഥയിലുള്ള 27പേരെ വ്യോമ മാര്‍ഗം പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.