തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
1 April 2017

തിരുവനന്തപുരം: എംഎല്‍എ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാജ്ഭവനിലെ പ്രത്യേകവേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് എന്‍സിപിയുടെ പുതിയ മന്ത്രി അധികാരത്തിലെത്തിയത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും പ്രതിപക്ഷവും വിട്ടുനിന്നു. യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. ആലപ്പുഴയിലെ കുട്ടനാട് നിയോജക മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് 69 കാരനായ തോമസ് ചാണ്ടി.