ഇന്ധനവില കുറച്ചു; പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറഞ്ഞു

single-img
1 April 2017

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില കുറച്ചു. പെട്രോളിന്റേയും ഡീസലിന്റേയും വിലയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. പെട്രോള്‍ ലിറ്ററിന് 3 രൂപ 77 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 91 പൈസയുമാണ് രൂപയുമാണ് കുറഞ്ഞത്.

വിലയില്‍ വരുത്തിയ വ്യത്യാസം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതാണ് രാജ്യത്തെ ഇന്ധനവില കുറയാന്‍ കാരണമായത്. തുടര്‍ച്ചയായി നാല് തവണ വില വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞത്. രണ്ട് ആഴ്ച കൂടുമ്പോള്‍ ഇന്ധനവില പുനഃപരിശോധിക്കുന്ന നടപടിയുടെ ഭാഗമായാണ് വില കുറയ്ക്കാനുള്ള തീരുമാനം. അതേസമയം, 2017 ജനുവരിയില്‍ ഇന്ധനവിലയില്‍ വ്യതിയാനം വരുത്തിയ ശേഷം വില പുതുക്കിയിരുന്നില്ല.