ഐപിഎല്ലില്‍ കന്നിക്കിരീടം തേടിയിറങ്ങുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഉറച്ച വിജയ പ്രതീക്ഷ

single-img
1 April 2017

ഡല്‍ഹി : ഐപിഎല്ലില്‍ കന്നിക്കിരീടം തേടിയിറങ്ങുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഉറച്ച വിജയപ്രതീക്ഷ. പത്താം പതിപ്പിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് മലയാളി താരങ്ങളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ടീം ക്യാപ്റ്റന്‍ സഹാര്‍ ഖാന്‍. സഞ്ജു സാംസണും കരുണ്‍ നായരും ശ്രേയസ് അയ്യരും അടങ്ങുന്ന യുവ നിരയിലാണ് ടീമിന്റെ പ്രതീക്ഷയെന്ന് സഹീര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ യുവതാരം പാറ്റ് കമ്മിന്‍സാണ് ബൗളിങ് കുന്തമുന. ദക്ഷിണാഫ്രിക്കയില്‍ നിന്ന് റബാദയേയും എത്തിച്ച് പേസ് ക്യമ്പ് ഭദ്രമാക്കിയിട്ടുണ്ട് ഡല്‍ഹി. തിരിച്ച് വരവിനൊരുങ്ങൊരുന്ന മുഹമ്മദ് ഷമിക്കും അമിത് മിശ്രയ്ക്കും ടൂര്‍ണമെന്റ് നിര്‍ണായകമാകും. ഈ മാസം എട്ടിന് ബംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായാണ ഡല്‍ഹിയുടെ ആദ്യ മത്സരം.

ആല്‍ബി മോര്‍ക്കലും, ആഞ്ചലോ മാത്യൂസും, കോറി ആന്‍ഡേഴ്‌സനുമടങ്ങുന്ന സകലകലാ വല്ലഭന്‍മാരെ കുത്തിനിറച്ചാണ് ഇത്തവണ ഡല്‍ഹിയുടെ വരവ്. സ്വന്തം കാര്യം നോക്കി ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജെപി ഡ്യുമിനിയും പരിക്കേറ്റ് ക്വിന്റണ്‍ ഡീ കോക്കും ഇന്ത്യയിലേക്കില്ലെന്ന് അറിയിച്ചതോടെ പകരക്കാരെ ക്യാമ്പിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്.

അതേസമയം ഇരുവരുടേയും അസാന്നിധ്യം ടീം ഘടനയെ ബാധിക്കുമെന്നാണ് മാര്‍ഗ ദര്‍ശകന്‍ രാഹുല്‍ ദ്രാവിഡിന്റെ ആശങ്ക. ടീമിലെ മലയാളിപ്പെരുമയെ ആവോളം പുകഴ്ത്തിയ ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍ ബാറ്റിങ്ങിന്റെ ചുമതല യുവ സംഘത്തിനാണെന്ന് പ്രഖ്യാപിച്ചു.