കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റേതെന്ന് ഡിഎന്‍എ ഫലം

single-img
31 March 2017

പേരാവൂര്‍: കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റേതെന്ന് ഡിഎന്‍എ ഫലം. കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്ന് തെളിഞ്ഞത്.
ഫാ. റോബിന്‍ വടക്കുംചേരിയുടെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഫലം പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു.

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വൈദികന്റെ നിര്‍ദ്ദേശ പ്രകാരം തൊക്കിലങ്ങാടി ആശുപത്രിയില്‍ നിന്നും വൈത്തിരിയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷം സംഭവം പുറത്തായതോടെ പേരാവൂര്‍ എസ്‌ഐ പി കെ ദാസ് അനാഥ മന്ദിരത്തിലെത്തി കുഞ്ഞിനെ
കസ്റ്റഡിയിലെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ പൊലീസ് സംരക്ഷണത്തിലാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡിഎന്‍എ പരിശോധന നടത്തിയത്.