തോമസ് ചാണ്ടി മന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

single-img
31 March 2017

തോമസ് ചാണ്ടി

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.എല്‍ഡിഎഫ് യോഗത്തിലാണ് തോമസ് ചാണ്ടിയെ പിണറായി മന്ത്രിസഭയിലേക്കെടുക്കാന്‍ തീരുമാനമായത്.

എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരത്തിലൊരു സംഭാഷണം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു എന്നൊരു നിലപാടും യോഗത്തില്‍ ഉയര്‍ന്നിരുന്നു.