രാജഗിരി ആശുപത്രിയില്‍ ന്യൂറോളജി ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ദേശിയ ശില്പശാലയായ ‘ക്ലോട്ട്‌സ്’ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു

single-img
31 March 2017

കൊച്ചി: രാജഗിരി ആശുപത്രിയില്‍ ന്യൂറോളജി ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ദേശിയ ശില്പശാലയായ ‘ക്ലോട്ട്‌സ്’ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ ഉദ്ഘാടനം ചെയ്തു.

രാജഗിരി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഫാ.ജോയ് കിളിക്കുന്നേല്‍ സിഎംഐ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍ ഫാ. ഓസ്റ്റിന്‍ മുളേരിക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി ഓരത്തേല്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഗോപിനാഥന്‍നായര്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. ജിജി കുരുട്ടുകുളം, മുതിര്‍ന്ന ന്യൂറോ ഇന്റെര്‍വെന്‍ഷന്‍ വിദഗ്ധരായ ഡോ.ജയദേവന്‍, ഡോ.അനില്‍ കരപുര്‍കാര്‍, ചീഫ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ.ജോസ് അലക്‌സ് ഒരു തായപ്പിള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.