അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം :ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
30 March 2017

ഡല്‍ഹി : അതിര്‍ത്തിയില്‍ പാകിസ്താന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ദുബൈയില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി.നിലവില്‍ പരമ്പര പുനരാംഭിക്കാനുള്ള സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ പറഞ്ഞു.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യ-പാക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ദുബായില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമുള്ള പരമ്പരയ്ക്കാണ് ബിസിസിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നത്.

നിലവില്‍ ദുബായില്‍ ആണ് പാകിസ്താന്റെ ഹോം മല്‍സരങ്ങള്‍ നടക്കുന്നത്. 2007-08 കാലത്താണ് ഇന്ത്യ പാകിസ്താനുമായി അവസാനമായി ടെസ്റ്റ് മല്‍സരം കളിച്ചത്. 2012-13 കാലത്ത് ഏകദിനവും. 2016ല്‍ ട്വന്റി20 ലോകകപ്പിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.