ടാറ്റയുടെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നു;ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ നടപടി എടുക്കണം:വി.എസ്

single-img
30 March 2017


തിരുവനന്തപുരം: ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് വി.എസ് അച്യുതാന്ദന്‍. ടാറ്റയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടെടുക്കുന്ന ഭൂമിയില്‍ പാരിസ്ഥിതികമായി സംരക്ഷിക്കേണ്ടത് സംരക്ഷിക്കുകയും, പതിച്ചു കൊടുക്കാവുന്നവ ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുകയും വേണം. ഇതിനായി റവന്യു പോലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും വിഎസ് പറഞ്ഞു.
ടാറ്റയുടെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് വി.എസ് അച്യുതാന്ദന്‍.