ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേത്; ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ല: എ.കെ ശശീന്ദ്രന്‍

single-img
30 March 2017

ഒരു സ്ത്രീയോടും മോശമായി സംസാരിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍ എംഎല്‍എ. മംഗളം ടിവി പുറത്തുവിട്ട സംഭാഷണശകലങ്ങളില്‍ വ്യക്തതയില്ല. ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് അതിനെ നിഷേധിക്കല്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.ആരുടെ ശബ്ദം എന്നത് പരിശോധനയില്‍ തെളിയുമോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് സംസാരിച്ചത് മാധ്യമപ്രവര്‍ത്തകയാണോ എന്നത് അന്വേഷണത്തില്‍ തെളിയട്ടെ. തന്നോട് സഹായ അഭ്യര്‍ത്ഥനയുമായി വന്ന ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല.താന്‍ ഗോവയിലാണെന്നുളള പരാമര്‍ശം ശരിയാണ്. അത് തന്നെ വിളിച്ച പലരോടും പറഞ്ഞിട്ടുണ്ടെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ശശീന്ദ്രൻ വ്യക്തമാക്കി

നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ വരുമോ എന്നത് ആലോചിച്ച് മാത്രമെ തീരുമാനമെടുക്കു. ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എ.കെ. ശശീന്ദ്രന്‍റെ രാജിയിൽ കലാശിച്ച ടെലിഫോണ്‍ വിവാദത്തെ കുറിച്ച് പോലീസ് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റ ഡൽഹിയിൽനിന്നു മടങ്ങിവന്നശേഷം ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ഡിജിപിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.