കോടിക്കണക്കിന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ സംവിധാനം അപ്രത്യക്ഷമാകുന്നു.

single-img
30 March 2017

കോടിക്കണക്കിന് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ സംവിധാനം അപ്രത്യക്ഷമാകുന്നു. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ പിന്‍വാങ്ങുന്നത്. തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ അറിയിക്കുകയും ചെയ്തു.

വിന്‍ഡോസ് 8.1 നു മുന്‍പ് ഇറങ്ങിയ ഒഎസുകളില്‍ പുതിയ മെസഞ്ചര്‍ പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഈ സേവനം നഷ്ടമാകാം. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കി തുടങ്ങി. കോടിക്കണക്കിന് ഉപയോക്താക്കളുള്ള ആപ്ലിക്കേഷനാണ് മെസഞ്ചര്‍.