ബൈക്കോ സ്കൂട്ടറോ വാങ്ങാന്‍ ഒരുങ്ങുന്നവരാണോ ? എന്നാല്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത! 5000 മുതല്‍ 20000 രൂപ വിലക്കുറവിൽ ഇന്നും നാളെയും പുതുപുത്തന്‍ ബൈക്ക് സ്വന്തമാക്കാം.

single-img
30 March 2017

ബൈക്കോ സ്കൂട്ടറോ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. 5000 മുതല്‍ 20000 രൂപ രൂപ വിലക്കുറവിൽ പുതുപുത്തന്‍ ബൈക്ക് സ്വന്തമാക്കാം. എന്നാല്‍ ഈ ഓഫര്‍ ഇന്നും നാളെയും മാത്രമായിരിക്കും.
ബിഎസ്3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കത്തിലാണ് വാഹന നിര്‍മാതാക്കളും ഡീലര്‍മാരും. ഹോണ്ട സിബിആർ മോഡലുകൾക്ക് 15000 രൂപ വരെ വിലക്കുറവുണ്ട്.ഒരു ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള വാഹനങ്ങൾക്ക് 15,000 രൂപ മുതൽ 20000 രൂപ വരെ വിലക്കിഴിവു നൽകുന്നുണ്ട്.ബിഎസ്-3 ടു വീലർ വാഹനങ്ങൾ വിലക്കുറിൽ വിറ്റ് തീർക്കാനാണു ശ്രമിയ്ക്കുന്നതെന്ന് കേരളത്തിലെ വാഹന ഡീലറമാരും ഇ വാർത്തയോട് സ്ഥിരീകരിച്ചു.

നഷ്ടമൊഴിവാക്കാന്‍ ആകെ ചെയ്യാവുന്നത് ആഭ്യന്തര വിപണിയില്‍ ഇന്നും നാളെയുമായി ഇവ വില്‍ക്കുകയും ബാക്കിയുള്ളവ
കയറ്റിയയക്കാന്‍ ശ്രമിക്കുകയെന്നതുമാണ്. ബിഎസ്3ക്ക് തുല്യമായ യൂറോ ചട്ടങ്ങള്‍ ബാധകമായ രാജ്യങ്ങളിലേക്കു മാത്രമേ ഇവ കയറ്റിയയക്കാന്‍ കഴിയൂ. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പമാകാത്തതിനാലാണു വലിയ ഓഫറുകള്‍ നല്‍കി ഇവിടെത്തന്നെ വില്‍ക്കാനുള്ള ശ്രമം നടക്കുന്നത്.
ഭാരത് സ്റ്റേജ് ചട്ടങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി രാജ്യത്തെ വാഹന വിപണിയില്‍ കോളിളക്കം സൃഷ്ടിച്ചു. ബിഎസ്4 (ഭാരത് സ്റ്റേജ്4) ചട്ടങ്ങള്‍ പ്രകാരം നിര്‍മിച്ച വാഹനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഏപ്രില്‍ ഒന്നാം തിയതി മുതല്‍ വില്‍ക്കാനോ രജിസ്റ്റര്‍ ചെയ്യാനോ പാടുള്ളൂ എന്നാണു സുപ്രീംകോടതി വിധി.