സോളര്‍ പാനല്‍ കരാര്‍: ജേക്കബ് തോമസിനെതിരെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

single-img
30 March 2017


കൊച്ചി: സോളര്‍ പാനല്‍ കരാറിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന്് ജേക്കബ് തോമസിനെതിരെ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ അഴിമതി നടന്നുവെന്നാരോപിച്ചു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്്.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ബേപ്പൂര്‍, വിഴിഞ്ഞം വലിയതുറ, അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതില്‍ ലക്ഷങ്ങളുടെ ക്രമക്കേടു നടന്നുവെന്നാരോപിച്ചു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സിഡ്‌കോയെ തിരഞ്ഞെടുത്തതു സ്ഥാപനത്തിന് അക്രെഡിറ്റേഷന്‍ ഇല്ലാത്തപ്പോഴാണെന്നും സിഡ്‌കോ ഉപകരാര്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ വന്‍ ലാഭം ഉണ്ടാക്കാനായെന്നും സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായെന്നും ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയില്‍ പറയുന്നു
ജേക്കബ് തോമസ് 2009-2013 കാലയളവിലാണു തുറമുഖ ഡയറക്ടറുടെ ചുമതല വഹിച്ചത്. ആ സമയത്തു കോടിക്കണക്കിനു രൂപയുടെ അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയില്‍ 2014ല്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ നടപടിയൊന്നും ഉണ്ടായില്ല.