ദുരൂഹതകള്‍ മണിയുടെ മരണത്തിൽ ഇല്ല;കലാഭവന്‍ മണിയുടെ മരണം അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

single-img
29 March 2017

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നിലനില്‍ക്കെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കാന്‍ വേണ്ട ദുരൂഹതകള്‍ മണിയുടെ മരണത്തിന് ഇല്ലെന്നും് സിബിഐ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാന്‍ കേരളാ പോലീസും തീരുമാനിച്ചിരുന്നു. കൊലപാതകമെന്നോ ആത്മഹത്യയെന്നോ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.

കരള്‍ രോഗമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. കേസ് ഏറ്റെടുക്കാന്‍ ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ല. ശരീരത്തില്‍ വിഷം ചെന്നതിന്റെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും കാണിച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും, ഭാര്യ നിമ്മിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.