ചൈനക്കാരനായ മാനേജർ ഇന്ത്യയുടെ ദേശീയപതാക കീറിയെറിഞ്ഞെന്ന് പരാതി; മൊബൈൽ ഫോണ് നിര്മ്മാതാക്കളായ ഒപ്പോയുടെ ഓഫീസിനു മുന്നില് വന് പ്രതിഷേധം

single-img
29 March 2017

നോയിഡ: ചൈനക്കാരനായ ജീവനക്കാരൻ ദേശീയപതാക കീറിയെറിഞ്ഞെന്ന ആരോപണത്തെ തുടർന്ന് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ നോയിഡയിലെ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം. . നോയിഡയിലെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്.
സംഭവത്തില് കമ്പനിയുടെ പ്രൊഡക്ഷന് മാനേജറായ ചൈനക്കാരനെതിരെ പോലീസ് കേസെടുത്തു.

ദേശീയപതാക കീറിയെന്ന വാർത്തയെ തുടർന്ന് തൊഴിലാളികളടക്കമുള്ള നൂറോളം പേർ കമ്പനിയുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ചൈനീസ് ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാലു മണിക്കൂറോളം ഓഫീസിന് മുന്നിൽ ഇവർ പ്രതിഷേധിച്ചു. ഇരുനൂറോളം പൊലീസുകാർ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ‘ഓഫീസിന്റെ എല്ലാ മൂലയും കാമറകളുടെ നിരീക്ഷണത്തിലാണ്. പൊലീസ് ഇത് പിടിച്ചെടുത്ത് സത്യം പരിശോധിക്കണം. ദേശീയപതാകയെ അപമാനിക്കുന്നത് സഹിക്കാനാവില്ല’- പ്രതിഷേധക്കാർ പറഞ്ഞു. സംഭവം അടിയന്തരമായി അന്വേഷിക്കാൻ ജില്ലാ ഭരണകൂടം മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചതോടെയാണ് പ്രതിഷേധത്തിന് താത്കാലിക ശമനമായത്.