ആഘോഷത്തിന്‍റെ പേരിൽ തടവുപുളളികളെ വിട്ടയക്കരുതെന്ന് ഹൈക്കോടതി;ശിക്ഷായിളവ് നല്‍കാനുളള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

single-img
29 March 2017

പിണറായി

കൊച്ചി: ആഘോഷത്തിന്‍റെ പേരിൽ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ഹൈക്കോടതി. തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിനെതിരായ ഹർജി പരിണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

തൃശൂര്‍ സ്വദേശിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്തമാസം 12ന് പരിഗണിക്കാനായി കേസ് വീണ്ടും മാറ്റിയിട്ടുണ്ട്.

സർക്കാർ ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചവരിൽ നിരവധി കൊടുംകുറ്റവാളികൾ ഉൾപ്പെട്ടിട്ടുളളതായി വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ചോദിച്ചത്.