വിജിലൻസ് ഡയറക്ടറെ നീക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി;ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും

single-img
29 March 2017

 


കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം‍.

ഇപി ജയരാജനെതിരായ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതും അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കവെ വിജിലന്‍സിനെതിരെ കഴിഞ്ഞ ആഴ്ച്ചയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു.