രണ്ടാമൂഴത്തില്‍ ഭീഷ്മരായി ബിഗ് ബി എത്തും;600 കോടിയാണ് എം.ടിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ്

single-img
29 March 2017

മലയാള സിനിമയുടെ ചരിത്രത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിലേക്ക് അമിതാഭ് ബച്ചനെത്തുന്നു. ഭീഷ്മരുടെ വേഷത്തിലാണ് ബിഗ് ബി എത്തുന്നത്. സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ തന്നെയാണ് വാര്‍ത്ത സ്ഥിതികരിച്ചത്. ഭീമനായി മോാഹന്‍ലാലെത്തുന്ന ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 600 കോടിയാണ് എം.ടിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിലെ ബാഹുബലിയാണ് രണ്ടാമൂഴം എന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം. രണ്ട് ഭാഗമായാകും ചിത്രം എത്തുന്നത്. മാത്രമല്ല സിനിമയുടെ ഇതിവൃത്തം മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധം അടിസ്ഥാമാക്കയാണ്.

രണ്ടാമൂഴത്തില്‍ പല പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് ആദ്യം വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. അമിതാഭ് ബച്ചന് പുറമെ ഐശ്വര്യ റായ്ിയും ചിത്രത്തിലെത്തുമെന്നാണ്് സൂതന എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമായിട്ടില്ല.