അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കും: നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് യു.പി വിടാം- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ്.

single-img
28 March 2017


ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതൃനാഥ്. നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം യു.പിയില്‍ ജീവിക്കാമെന്നും അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. അതിന്റെ ഭാഗമായി മുഖ്യമന്ത്രി എന്ന നിലയില്‍ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടും. അറവുശാലകള്‍ എല്ലാം മലിനീകരണത്തിന് കാരണമാകുമെന്നും യോഗി ആദിത്യനാഥ് പറയുന്നു. ദിവസം 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറായിട്ടുള്ളവര്‍ മാത്രം സര്‍ക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് രാജിവെച്ച് പുറത്തുപോകാം എന്നും യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഠിനമായി ജോലി ചെയ്യുന്നയാളാണ് താനെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരും തന്നപ്പോലെ ജോലി ചെയ്യണമെന്നായിരുന്നു യോഗിയുടെ വാക്കുകള്‍.
ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജ് അവസാനിപ്പിക്കും. അഴിമതി തുടച്ചുനീക്കും. സ്ത്രീസുരക്ഷയും പ്രധാനമാണ്. ഇതിനായി
കൃത്യമായൊരു റോഡ് മാപ്പ് തയാറാക്കിയിട്ടുണ്ട്. ബിജെപി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ആദിത്യനാഥ് കൂട്ടിചേര്‍ത്തു.