എട്ട് വിക്കറ്റ് ജയം;ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

single-img
28 March 2017

ധര്‍മശാല:ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 8 വിക്ക്റ്റ് ജയം.ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് സമനിലയായിരുന്നു.

ജയിക്കാന്‍ 106 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 23.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.മുരളി വിജയ് (8), ചേതേശ്വര്‍ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

CHAMPIONS!!! #TeamIndia Paytm #INDvAUS

Posted by Indian Cricket Team on Monday, March 27, 2017

പുണെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ 333 റണ്‍സിന് ജയിച്ചപ്പോള്‍ ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റ് 75 റണ്‍സിന് ഇന്ത്യ സ്വന്തമാക്കി. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയായതോടെയാണ് നാലാം ടെസ്റ്റ് നിര്‍ണ്ണായകമായത്.