ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ നരേന്ദ്ര മോദിക്ക് ട്രംപിന്റെ അഭിനന്ദനം;ഫോണില്‍ വിളിച്ചാണ് മോദിക്ക് ട്രംപ് അഭിനന്ദനമറിയിച്ചത്

single-img
28 March 2017


വാഷിങ്ടണ്‍: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അഭിനന്ദനം. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിക്ക്് അഭിനന്ദനമറിയിച്ചത്.
നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മോദിയെ വിളിച്ച ട്രംപ് ദക്ഷിണ മധ്യേഷ്യയിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ഇത് മൂന്നീം തവണയാണ് ട്രംപ് മോദിയുമായി ഫോണില്‍ ബന്ധപ്പെടുന്നത്.
പ്രവിശ്യകളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിനെയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജര്‍മനിയിലെ സാര്‍ലാന്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ വിജയിച്ചിരുന്നു.