ഉത്തര്‍പ്രദേശില്‍ കൈക്കൂലി വാങ്ങിയ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു

single-img
28 March 2017

ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൈക്കൂലി വാങ്ങിയ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത നല്‍കിയ പരാതിയെ തുര്‍ന്നാണു അറസ്റ്റ്. അഴിമതി രഹിത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതുമൂലമാണ് കൈക്കൂലി വാങ്ങിയ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതെന്നും സഞ്ജയ് ഗുപ്ത പറഞ്ഞു.

ഞായറാഴ്ച ഖുല്‍ദബാദില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പോലീസുകാര്‍ ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്നു പണം വാങ്ങുന്നത് കണ്ടതെന്നു സഞ്ജയ് ഗുപ്ത പറഞ്ഞു. ഇതേ തുടര്‍ന്നു ഇവര്‍ക്കേതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനില്‍ ഉപാധ്യായ, ഭാരത് റായ് എന്നിവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി പോലീസ് മേധാവി വ്യക്തമാക്കി.