ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഒരു കുട്ടിയുടെ നില ഗുരുതരം

single-img
27 March 2017

A palm

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറമ്പില്‍ സുരേഷ് (37), ഭാര്യ ധന്യ (34), മക്കളായ വൈഗ(9) വൈശാഖി(6), എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുരുതരാവസ്ഥയിലായ ഇളയകുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ക്ക് ഉറക്ക ഗുളിക കൊടുത്ത ശേഷം കിണറ്റിലിട്ടതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സൂചന.

ഇളയ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ എത്തിയത്. സുരേഷിന്റെ ശരീരം പറമ്പിലെ മരത്തിലും ബാക്കിയുള്ളവരുടെ മൃതദേഹം കിണറ്റിലുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.