എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ട്-കോടിയേരി

single-img
27 March 2017

കൊച്ചി:എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്ഷേപങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അതില്‍ ചില വസ്തുതകള്‍ ഉളളതായി ബോധ്യപ്പെട്ടു.അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയതും, അന്വേഷണം പ്രഖ്യാപിച്ചതും. കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് മാധ്യമങ്ങളാണ് ആദ്യം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ അത് പരിശോധിച്ചു. തെറ്റ് പറ്റിയത് തിരുത്തി. തെറ്റ് പറ്റിയാല്‍ തിരുത്തുക എന്നതാണ് വേണ്ടത്. അങ്ങനെ തിരുത്തിയാണ് എല്ലാവരും ശരിയിലേക്ക് എത്തുന്നതെന്നും കോടിയേരി പറഞ്ഞു.

കണക്ക് പരീക്ഷയുടെചോദ്യപേപ്പര്‍ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കണക്കുപരീക്ഷ റദ്ദാക്കുകയും പുതിയ തിയതി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കോടിയേരിയുടെ വിശദീകരണം.
മുന്നാര്‍ വിഷയവുമായി ബന്ധപ്പെട്ടും അദ്ദേഹം സംസാരിക്കുകയുണ്ടായി.മൂന്നാര്‍ വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.പാര്‍ട്ടി ഗ്രാമം എന്നൊന്ന് കേരളത്തില്‍ ഇല്ല. ആക്ഷേപങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. പ്രാദേശികമായി ചില തര്‍ക്കങ്ങള്‍ ഒക്കെ അവിടെ ഉണ്ടായിട്ടുണ്ട്.
കയ്യേറ്റവും കുടിയേറ്റവും രണ്ടും രണ്ട് തരത്തിലുള്ളതാണ്.സബ് കളക്ടറെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലാണ സബ്കളക്ടര്‍. റവന്യുവകുപ്പിന് അതില്‍ ഒരു റോളുമില്ല .സബ് കലക്ടറെ മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി.യുടെ ആഭ്യന്തരകാര്യങ്ങളില്‍ സി.പി.എം ഇടപെടില്ല. ഗതാഗത മന്ത്രി സ്ഥാനം എന്‍.സി.പിക്കുള്ളതാണ്. പുതിയ മന്ത്രി ആരാകണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.