എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; തനിക്കെതിരായ വാർത്തയിൽ അസ്വാഭാവികതയുണ്ടെന്ന് എ.കെ. ശശീന്ദ്രൻ

single-img
27 March 2017

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന്ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ വാർത്തയിൽ അസ്വാഭാവികതയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, എ.കെ. ശശീന്ദ്രനെതിരായ ആരോപണത്തെകുറിച്ചുള്ള അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഇന്നു തീരുമാനമെടുത്തേക്കും.

മന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നെങ്കിലും പരാതിയുമായി ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ലാത്തതിനാല്‍ ഒരന്വേഷണം നടത്താന്‍ പൊലീസിന് കഴിയില്ല. പിന്നീട് രണ്ട് സാധ്യതകളാണ് പൊലീസിന് മുന്നിലുള്ളത്. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശശീന്ദ്രന്‍ പൊലീസിന് പരാതി നല്‍കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം.