പരാതി നല്‍കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കും;എകെ ശശീന്ദ്രന്റെ ശബ്ദരേഖയില്‍ പൊലീസ് അന്വേഷണം നടത്തും

single-img
27 March 2017


തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ ശബ്ദരേഖയില്‍ പൊലീസ് അന്വേഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണത്തിന് തീരുമാനമെടുത്തത്.

എന്നാല്‍ ഏത് അന്വേഷണ ഏജന്‍സിയെയാണ് ഇതിനായി നിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം, വനിതാ ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം വരും. 12.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

അതേസമയം ആരും ഇതുവരെ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയാണ്. ശബ്ദരേഖയില്‍ ഉള്‍പ്പെട്ട സ്ത്രീ ആര് എന്ന് ഇതുവരെ വ്യക്തമാവാത്ത സാഹചര്യത്തില്‍ ചോര്‍ത്തിയ ഫോണ്‍ സംഭാഷണമാണോ പുറത്തുവന്നത് എന്നതും അന്വേഷിക്കും.