ബാലതാരത്തെ പീഡിപ്പിച്ച കേസില്‍ യുവതി കസ്റ്റഡിയില്‍: പോലീസ് പിടിയിലായത് കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി; പീഡനം നടന്നത്  ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണെന്ന് സൂചന 

single-img
24 March 2017
തിരുവനന്തപുരം: കൊല്ലത്ത് ബാലതാരം ബലാത്സംഘത്തിന് ഇരയായ സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയായ രേഷ്മയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി. മുഖ്യപ്രതിയായ ഫൈസലിനെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളു. ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് സൂചനയുണ്ട്.
തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത കേസിലാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. എട്ടുമാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസലിന് പുറമേ കൂടുതല്‍ പേരുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡമെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന് സിനിമ ലൊക്കേഷനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. ഈവന്റ് മാനേജ്‌മെന്റ് പങ്കാളികളായ രണ്ടു പെണ്‍കുട്ടികളുടെ ഒത്താശയോടെയാണ് പീഡമെന്നാണ് സൂചന. ഇതില്‍ ഒരാളായ കൊല്ലം കടപ്പാക്കട സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ തൃപ്പൂണിത്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബാലതാരത്തിന്റെ കേസില്‍ രേഷ്മയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃപ്പുണ്ണിത്തറ കേസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം യുവതിയെ കൊല്ലം പൊലീസിന് കൈമാറും. മറ്റ് മൂന്ന് പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കേസില്‍ രണ്ടു പുരുഷന്‍മാരെക്കൂടി പിടികൂടാനുണ്ട്. ഫൈസിലിന്റെ രാഷ്ട്രീയബന്ധങ്ങള്‍ കാരണം കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യഥാസമയം പരാതി സ്വീകരിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.