നിങ്ങളുടെ വീട്ടിലെ ടിവിക്ക് ലൈസന്‍സുണ്ടോ ??? ഇല്ലെങ്കില്‍ വരൂ ടെലിവിഷന്‍ ലൈസന്‍സിനെക്കുറിച്ചറിയാം

single-img
23 March 2017

നിങ്ങളുടെ വീട്ടിലെ ടിവിക്ക് ലൈസന്‍സുണ്ടോ ??? ടിവിക്ക് ലൈസന്‍സോ ! എന്നാണോ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.. അതെ ഇന്നത്തെ ന്യൂജനറേഷനു കേട്ടു കേള്‍വിപോലുമുണ്ടാകില്ല. ഇന്നിപ്പോള്‍ വാഹനങ്ങള്‍ക്കും മറ്റുമുള്ളത് പോലെ ടിവിക്കും ലൈസന്‍സ് നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു… ഇന്ന് ആര്‍ക്കും സുപരിചിതമല്ലാത്ത ടെലിവിഷന്‍ ലൈസന്‍സിനെക്കുറിച്ച് 1885ല്‍ പുറത്തിറക്കിയ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

വീട്ടില്‍ ടിവി വാങ്ങുമ്പോള്‍ ലൈസന്‍സിനു അപേക്ഷിക്കണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മളിന്നു ചിരിക്കും. എന്നാല്‍ അങ്ങനൊരു അനുഭവം പങ്കുവെച്ചുകൊണ്ട് ടെക്‌നോപാര്‍ക്ക് മുൻ സിഎഫ്ഒ ചന്ദ്രശേഖരന്‍ നായര്‍ ഫെയ്്‌സ്ബുക്കിലിട്ട പോസ്റ്റ്് വര്‍ഷങ്ങള്‍ പിന്നിലേക്ക് നമ്മെ കൊണ്ടുപോകുന്നു……
1984-ല്‍ ടിവി വാങ്ങിയപ്പോള്‍ എടുത്ത ലൈസന്‍സിന്റെ ഫോട്ടോയും അടിക്കുറിപ്പോടെയുമുള്ള പോസ്റ്റ്് കൗതുകമുണര്‍ത്തുന്നതാണ്. ചന്ദ്രശേഖരന്‍ നായരുടെ പോസ്റ്റിനു ചുവടുപിടിച്ചെത്തിയ കമന്റുകളിലും എണ്‍പതുകളിലെ ഓര്‍മ്മ പുതുക്കലുകളായിരുന്നു. പലരും റേഡിയോ വാങ്ങിക്കമ്പോള്‍ ലൈസന്‍സ് എടുത്ത ഓര്‍മ്മകളും പങകുവെയ്ക്കുന്നു. എന്തായാലും ഇന്നത്തെ തലമുറയ്ക്ക് ഇതിനെക്കുറിച്ച്് കേട്ടുകേള്‍വി പോലും ഉണ്ടാകില്ലെന്നതാണ് സത്യം. റേഡിയോ പോലും അന്യംനിന്നു പോകുന്ന കാലത്ത് താന്‍ ആദ്യമായി സ്വന്തമാക്കിയ ടിവിയുടെ ലൈസന്‍സ് പോലും ഇന്നും കാത്തി സൂക്ഷിക്കുകടെന്നത് വലിയകാര്യം തന്നെ..

 

Have you heard about getting Licence for Television in your house from Government of India under the Indian Telegraph…

Posted by Chandrasekharan Nair on Monday, March 20, 2017

ഇന്ത്യ 1928 ല്‍ ആകാശവാണിക്കു വേണ്ടി ഒരു റേഡിയോ റിസീവര്‍ ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തി. 1956-57ല്‍ ടെലിവിഷന്റെ വരവോടു കൂടി ലൈസന്‍സ് സമ്പ്രദായം ടിവിയ്ക്കു കൂടി ബാധകമാക്കുകയായിരുന്നു. തുടക്കത്തില്‍ പോസ്‌റ്റോഫീസുകള്‍ വഴിയാണ് ലൈസന്‍സ് പുതുക്കിയിരുന്നത്. പിന്നീട് പരസ്യങ്ങള്‍ വഴി ഫണ്ട് കണ്ടെത്താന്‍ തുടങ്ങിയതോടെ 1984 ല്‍ ഗവണ്‍മെന്റ് ഇന്ത്യയില്‍ നിന്നും ലൈസന്‍സ് സമ്പ്രദായം പിന്‍വലിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍, ജപ്പാന്‍, ആഫ്രിക്ക, സ്്‌പെയ്ന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, തുടങ്ങിയ നാല്‍പതിലേറെ രാജ്യങ്ങളില്‍ ബ്രോഡ്കാസ്റ്റിങ്-ടെലികാസ്റ്റിങ് മേഖലകളില്‍ ഇന്നും ലൈസന്‍സ് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.