നെഹ്‌റു കോളേജ് ചെയര്‍മാന്‍  കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

single-img
23 March 2017
കൊച്ചി: നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കൃഷ്ണദാസിനെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
കഴിഞ്ഞദിവസം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
കേസിലെ മറ്റു പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. ആറാം പ്രതി സുകുമാരനു മാത്രമാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചിരുന്നത്.
അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ് ഐ ആറില്‍ ഗുരുതര പിഴവ് വരുത്തിയ എഎസ്ഐ ജ്ഞാനശേഖരനെ സസ്‌പെന്‍ഡ് ചെയ്തു.
എഫ് ഐ ആറില്‍ ഗുരുതര പിഴവ് വരുത്തിയെന്ന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.