ഐസിസി റാങ്കിങ്:ബൗളിങ്ങില്‍ ജഡേജ ഒന്നാമത്, രവിചന്ദ്ര അശ്വിനെ പിന്തള്ളയാണ് ജഡേജ ഒന്നാമതെത്തിയത്, ബാറ്റിങില്‍ പൂജാരയ്ക്കും സ്ഥാനക്കയറ്റം

single-img
22 March 2017

ദുബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തി. ഇന്ത്യയുടെ തന്നെ രവിചന്ദ്രന്‍ അശ്വിനെ പിന്തള്ളിയാണ്‌

ജഡേജ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌. കഴിഞ്ഞ റാങ്കിങ്ങില്‍ ഇരുവരും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.

റാഞ്ചി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ നേടിയ ഒമ്പതു വിക്കറ്റ് നേട്ടമാണ് ജഡേജയ്ക്കു തുണയായത്. 899 പോയിന്റാണ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജയ്ക്കുളളത്. 862 പോയിന്റുമായാണ് അശ്വിന്‍ രണ്ടാം സ്ഥാനത്ത്.

റാഞ്ചിയിലെ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പുജാര രണ്ടാമതെത്തി. അതേസമയം പരമ്പരയില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 941 പോയിന്റുമായി ഒന്നാമതുള്ള പട്ടികയില്‍ ജോ റൂട്ട് (ഇംഗ്ലണ്ട് 848) വിരാട് കോഹ്ലി (ഇന്ത്യ (826), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ് (823) എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുളള മറ്റ് ബാറ്റ്സ്മാന്‍മാരുടെ സ്ഥാനം.

അതെസമയം ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്തെത്തി. 431 പോയന്റുമായാണ് ഷാക്കിബിന്റെ കുതിപ്പ്. അശ്വിന്‍ (407) ജഡേജ (387) ബെന്‍സേ്റ്റാക്ക്(327) മിച്ചല്‍ സ്റ്റാര്‍ക്ക് (325) എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുളള മറ്റ് താരങ്ങള്‍.