ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ചുഗല്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍

single-img
22 March 2017

ലിസ്ബണ്‍: പോര്‍ചുഗീസ് ഫുട്ബോളര്‍ ഓഫ് ദ ഇയറായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. പോര്‍ച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് ക്രിസ്റ്റിയാനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ക്രിസ്റ്റിയാനോയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.

യൂറോ കപ്പ് ടീമിനെ പരിശീലിപ്പിച്ച ഫെര്‍ണാണ്ടോ സാന്റോസിനെ മികച്ച കോച്ചായും തെരഞ്ഞെടുത്തു.