പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഹാലിളക്കേണ്ട;അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ

single-img
21 March 2017

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐ. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഹാലിളക്കണ്ടെന്നും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

വൈദ്യുതി ബോര്‍ഡിലെ ചില എന്‍ജിനിയര്‍മാരാണ് പദ്ധതിക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും സാമ്പത്തിക നേട്ടങ്ങള്‍ക്കായാണ് ഇത്തരക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമവായമുണ്ടായാല്‍ അതിപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ രംഗത്തെത്തിയത്. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.