വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല; അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകും: എം.എം. മണി

single-img
20 March 2017

തൃശ്ശൂര്‍: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മന്ത്രി എംഎം മണി. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ല. സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കും. പക്ഷേ കോണ്‍ഗ്രസ് അതിനെതിരാണെന്ന് അവര്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞു. മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരപ്പിള്ളിയില്‍ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

അതിരപ്പിള്ളി പദ്ധതിക്ക് കേരളാ കോണ്‍ഗ്രസ് എതിരല്ലെന്ന് കെ.എം.മാണി കഴിഞ്ഞദിവസം അതിരപ്പിള്ളിയില്‍ പറഞ്ഞിരുന്നു.