മലപ്പുറത്തെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് എൻഡിഎയിൽ ആലോചിക്കാതെ;സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല: വെള്ളാപ്പള്ളി

single-img
20 March 2017


ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നു പറഞ്ഞ വെള്ളാപ്പള്ളി അതിനാല്‍ തന്നെ ആ സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്നും വ്യക്തമാക്കി.

മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും തുറന്നടിച്ചു.ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതേണ്ടെന്നു പറഞ്ഞ വെള്ളാപ്പള്ളി ബിഡിജെഎസ് കേരളത്തില്‍ ബിജെപിയേക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണെന്നും ഭാവിയില്‍ തങ്ങള്‍ ഏതു മുന്നണിയുമായി സഹകരിക്കാനും സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.