ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി; മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തും

single-img
20 March 2017


തിരുവനന്തപുരം: മണിപ്പുര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇറോമിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് ഇറോം ശര്‍മിള കേരളത്തിലെത്തിയത്. മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു ഇറോം അട്ടപ്പാട്ടിയിലെത്തിയത്. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഇറോം ശര്‍മിള ഉണ്ടാകും. പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശര്‍മിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയത്. എന്നാല്‍ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിനെ സ്വന്തം ജനത കൈവിട്ടു. ഇറോമിന് മണിപ്പൂരുകാര്‍ നോട്ടക്കും പുറകിലെ സ്ഥാനമാണ് നല്‍കിയത്. 143 വോട്ടുകള്‍ നോട്ട നേടിയപ്പോള്‍ 90 വോട്ടുകള്‍ മാത്രമാണ് ഇറോം ശര്‍മിളക്ക് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്.