വോഡഫോണും ഐഡിയയും ലയിച്ചു; ജിയോയുടെ വെല്ലുവിളി മറികടക്കാനാണു പുതിയ തീരുമാനം

single-img
20 March 2017

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ​ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.. ഏകദേശം എട്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മില്‍ ലയിക്കുന്നതിനു ധാരണയായത്. 45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന്​ ഉണ്ടാവുക. മൂന്ന്​ ഡയറക്​ടർമാരെ നോമിനേറ്റ്​ ചെയ്യാനുള്ള അവകാശവും വോഡഫോണിന്​ ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ്​ ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക് ലയനം ബാധകമാവില്ലെന്നാണ്​ റിപ്പോർട്ടുകൾ.

റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ വിപണിയില്‍ ഉണ്ടായ കടുത്ത മത്സരമാണ് ഇരു കമ്പനികളെയും ലയനത്തിന് വഴിയൊരുക്കിയത്.

ജിയോയുടെ വരവോടെ നാല്​ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക്​ എയർടെൽ കൂപ്പുകുത്തി. ഐഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ്​ പുതിയ തന്ത്രങ്ങൾ ആവിഷ്​കരിക്കാൻ മൊബൈൽ സേവനദാതാക്കളെ പ്രേരിപ്പിച്ചത്​.നോർവിജിയൻ കമ്പനിയായ ടെലിനോറുമായി എയർടെൽ നേരത്തെ ധാരണയിലെത്തിയിരുന്നു.