പ്രസവമുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി; സംഭവത്തില്‍ പോലീസ് കോസെടുത്തിട്ടില്ലെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍

single-img
19 March 2017

പ്രതീകാത്മക ചിത്രം

മഞ്ചേരി: പ്രസവമുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. മഞ്ചരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ഉടമയും ഡോക്ടറുമായ വ്യക്തിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ മഞ്ചേരി സിഐക്കും മലപ്പുറം പോലീസ് സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുരെ പോലീസ് കോസെടുത്തിട്ടില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടും പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം വലിച്ചുമാറ്റി യുവതിയുടെ രഹസ്യഭാഗങ്ങളില്‍ പരിശോധന നടത്തിയെന്ന് പരാതിയില്‍ പറയുന്നു. യുവതി ഭര്‍ത്താവിനെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ലേബറൂമാണെന്നും ഇവിടേക്ക് പുരുഷന്മാരെ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു മറുപടി. ഡോക്ടറുടെ പെരുമാറ്റത്തില്‍ യുവതിക്ക് മാനസിക സംഘര്‍ഷം കൂടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഈ സമയം ഡോക്ടര്‍ തന്റെ ഫോണ്‍ എടുത്ത് ചിലര്‍ക്ക് വിളിച്ചു. പിന്നീട് മൊബൈലില്‍ തന്റെ നഗ്നത പകര്‍ത്തിയതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് യുവതി ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. പിന്നീട് മറ്റൊരു സര്‍ജറി കൂടി കഴിഞ്ഞതിനാല്‍ വിശ്രമത്തിലായിരുന്നെന്നും അതിനാലാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി വ്യക്തമാക്കി.