ഓസ്‌ട്രേലിയയില്‍ കുര്‍ബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു

single-img
19 March 2017

ഓസ്‌ട്രേലിയ: മെല്‍ബണില്‍ മലയാളി വൈദികനെ കുര്‍ബാനയ്ക്കിടെ പള്ളിയില്‍ വെച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ് കഴുത്തില്‍ കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ വില്യം സട്രീറ്റിലെ കാത്തലിക് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാര്‍ഥനക്കിടെയാണ് ആക്രമണം. ഇന്ത്യക്കാരനാണെങ്കില്‍ കുര്‍ബാനക്ക് അവകാശമില്ലെന്ന് പറഞ്ഞാണ് കുത്തിയത്. നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും എന്നും അക്രമി പറഞ്ഞു.

ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇയാള്‍ കുറച്ചു ദിവസങ്ങളായി പള്ളിക്ക് സമീപം ചുറ്റിതിരിഞ്ഞിരുന്നതായും പറയുന്നു.കറിക്കത്തി കൊണ്ട് കുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വംശീയ ആക്രമണമാണ് നടന്നതെന്ന് ഇപ്പോള്‍ പറയനാവില്ലെന്നും അന്വേഷണം നടന്ന് കൊണ്ടിരിക്കുയാണെന്നുമാണ് പോലീസ് പറയുന്നത്.

ഇന്ത്യക്കാര്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശീയാക്രമണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായി വര്‍ധിച്ചു വരികയാണ്.